പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മൊറട്ടോറിയം അവസാനിച്ചു; ഇനി വായ്പ പുനക്രമീകരണം; വായ്പകളുടെ പ്രതിമാസ തിരിച്ചടവു തുക കുറച്ച് കാലാവധി നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി
കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്നാണ ഇന്ന് ആര്‍ബിഐ വ്യക്തമാക്കിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവര്‍ക്ക് വായ്പ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഇനി ബാങ്കുകള്‍ എന്താണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്ന് കണ്ടറിയണം. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവര്‍ക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാന്‍ ബാങ്കുകള്‍ അനുമതി നല്‍കുകയാണ് ചെയ്യുക. 2020 മാര്‍ച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവര്‍ക്കുമാത്രമെ ഇത്തരത്തില്‍ പുനക്രമീകരിക്കാനാകൂ. കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായവരെമാത്രമാണ് ഇതിന് പരിഗണിക്കുകയുള്ളൂവെന്ന് ചുരുക്കം.
വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലിയിരുത്തിയിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന് ലോക്ഡൗണും അതിനെതുടര്‍ന്നുള്ള അടച്ചിടലുംമൂലം നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. സ്വാതന്ത്ര്യാനന്തം രാജ്യം നേരിടുന്നത് ഏറ്റവുംവലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് ആര്‍ബിഐയുടെ വിലയിരുത്തിയിരുന്നു.
ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിയ വായ്പകളിന്മേലാണ് മാര്‍ച്ച്ജൂണ്‍ കാലയളവില്‍ കൂടുതല്‍പേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളില്‍ ഇത് 29ശതമാനംമാത്രമാണ്. ബങ്കുകളില്‍ ബാങ്ക് ഓഫ് ബറോഡയില്‍നിന്നുള്ള വായ്പകളിന്മേലാണ് കൂടുതല്‍ പേര്‍ മൊറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്‌സിസ് ബാങ്ക്(26.5%), പിഎന്‍ബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളില്‍ മഹീന്ദ്ര ഫിനാന്‍സില്‍ 75ശതമാനം വായ്പകള്‍ക്കും മൊറട്ടോറിയമെടുത്തു. ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്(70%), പിഎന്‍ബി ഹൗസിങ്(56%), ബജാജ് ഫിനാന്‍സ്(27%), എച്ച്ഡിഎഫ്‌സി(26%), എല്‍ഐസി ഹൗസിങ്(25%)ശതമാനം എന്നനെയുമാണ് കണക്ക്. രണ്ടുഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേയ്ക്കാണ് റിസവര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.
ആര്‍.ബി.ഐയുടെ പുതിയ നിലപാട് അനുസരിച്ച് പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാന്‍ഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായ്ത് വായ്പയെടുത്തയാള്‍ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കല്‍ ഘടന തുടര്‍ന്നാല്‍ നേരത്തെ ബാധ്യതവരുത്തിയകാര്യം ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ അറിയിക്കില്ല. കോര്‍പ്പറേറ്റ്, വ്യക്തിഗത വായ്പകള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോണ്‍, പണയ വായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha