Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതല്‍ ഇളവുകള്‍ നല്‍ണം; ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുന്നു; കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ വ്യ്പകള്‍ക്കും ഇതു ബാധകമാക്കുമോയെന്ന് കണ്ടറിയണം; കോവിഡ് പ്രത്യേക സാഹചര്യം പരിഗണിക്കണെന്ന് ബാങ്കുകള്‍

12 AUGUST 2020 02:54 PM IST
മലയാളി വാര്‍ത്ത

ജൂലൈ 31 യോടെ മൊററ്റോറിയം അവസാനിപ്പിച്ചതായി ആര്‍.ബി.ഐ അറിയിച്ചിരുന്നു. അതിന് ശേഷം വായ്പ പുനക്രമീകരണത്തിന് ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയാണ് ആര്‍.ബി.ഐ. ചെയ്തത്. ഈ പുനക്രമീകരണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ബാങ്കുകള്‍ മുന്നോട്ട് വയ്ക്കുന്നത്. കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുന്നതില്‍ കൂടുതല്‍ കമ്പനികള്‍ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്.

2020 മാര്‍ച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികള്‍ക്ക് വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അവസരം നല്‍കാനാണ് ആര്‍.ബി.ഐ. അനുമതി നല്‍കിയിട്ടുള്ളത്. ഈ നിബന്ധനയില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് പി.എന്‍.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാര്‍ജുന്‍ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കള്‍ പണലഭ്യതയുടെ കാര്യത്തില്‍ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കള്‍ക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാല്‍, 25 കോടിക്കുമുകളില്‍ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയില്‍ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്.

വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ 30 ദിവസം മുതല്‍ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. റിസര്‍വ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയില്‍പ്പെട്ട് ഇവര്‍ക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാല്‍ അവ വൈകാതെ നിഷ്‌ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാര്‍ജുന്‍ ആവശ്യപ്പെടുന്നത്.

ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവര്‍ക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാന്‍ ബാങ്കുകള്‍ അനുമതി നല്‍കുകയാണ് വായ്പ പുനക്രമീകരണം ചെയ്യുക. 2020 മാര്‍ച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവര്‍ക്കുമാത്രമെ ഇത്തരത്തില്‍ പുനക്രമീകരിക്കാനാകൂ. ഇതില്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണെന്നാണ് ബാങ്കുകള്‍ പറയുന്നത്. പക്ഷേ അതേ സമയം സാധാരണക്കാരായ വ്യക്തികള്‍ എടുത്ത വായ്പയെ സംബന്ധിച്ച് ബാങ്കുകള്‍ ഇളവുകള്‍ ആവശ്യപ്പെടുന്നുമില്ലെന്നതും ശ്രദ്ധേയമാണ്. കിട്ടാക്കടം വര്‍ധിക്കുമ്പോഴും ബാങ്കുകള്‍ക്ക് ഇപ്പോഴും താല്‍പര്യം വന്‍കിട കമ്പനികളെ സംരക്ഷിക്കുന്ന നിലപാടുകള്‍ എടുക്കാനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (3 minutes ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (11 minutes ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (52 minutes ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (1 hour ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (1 hour ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (1 hour ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (2 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (2 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (2 hours ago)

കയ്യക്ഷരത്തിൽ കുടുങ്ങി മൂന്നെണ്ണവും ഗജഫ്രോഡുകൾ..?അമ്മുവിനെ കൊന്നത്ത്.?? തെളിവികൾ പുറത്ത്  (2 hours ago)

സജിചെറിയാനെ വിരട്ടിയത് ഹൈക്കോടതിയിലെ ഈ പുലിക്കുട്ടി..!രാജിയല്ലാതെ രക്ഷയില്ല  (2 hours ago)

ഭൂഖണ്ഡാന്തര മിസൈൽപയറ്റി റഷ്യ..! പിന്നിൽ ചൈനയുടെ കളി..! യുക്രൈന് രണ്ടായി പിളർന്നു..  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

ഇതെല്ലാം ഇനി നിർബന്ധം, വിസിറ്റ് വിസ നിയമങ്ങളിൽ കടുംപിടുത്തം തുടർന്ന് യുഎഇ, വിസ അപേക്ഷകളെല്ലാം കൂട്ടത്തോടെ തള്ളിയതോടെ എയർപ്പോർട്ടിൽ കുടുങ്ങി സ്ത്രീകളടക്കമുള്ളവർ, വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലേക്ക് ത  (2 hours ago)

Malayali Vartha Recommends