സോവിങ്ങ് അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നു; തീരുമാനം സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെത്; നിയന്ത്രണം തിങ്കളാഴ്ച്ച മുതല്‍ ; നിയന്ത്രണം കോവിഡ് ജാഗ്രതയുടെ ഭാഗമായി
സേവിങ്ങ് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകള്‍. തിങ്കളാഴ്ച മുതല്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണമുണ്ടാകും. ക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി.
0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം. സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്. മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി. തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും.
ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്എല്‍ബിസി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.
https://www.facebook.com/Malayalivartha