മൊറട്ടോറിയം നീട്ടും? കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും നിലപാട് സുപ്രീംകോടതിയില്‍ അറിയിച്ചു; രണ്ടു വര്‍ഷം വരെ നീട്ടാം പക്ഷേ രണ്ടു ദിവസം കൊണ്ട് തീരുമാനമെടുക്കാന്‍ സാധിക്കില്ല; കേസില്‍ വിധി നാളെത്തേക്ക് മാറ്റി
കോവിഡ് വ്യാപനത്തില്‍ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടിവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാനുള്ള സാധ്യത വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് നിലപാട് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ രണ്ടു വര്‍ഷം വരെ നീട്ടുന്ന തീരുമാനം രണ്ടു ദിവസം കണ്ട് നടത്താന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്
ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്‍.ബി.ഐ. ബാങ്കേഴ്‌സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാട് സംബന്ധിച്ച് സത്യവാങ്മൂലം ഇനിയും ജഡ്ജിമാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുളള ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പിഴപ്പലിശ ഈടാക്കുന്നതിന് എതിരെ ബെഞ്ച് നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മൊറട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ് പിഴപ്പലിശ ഈടാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നായാരിന്നു കോടതി പരാമര്‍ശം. കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥ 23 ശതമാനം മുരടിപ്പു നേരിട്ടതായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കടുത്ത പ്രയാസം നേരിടുന്ന മേഖലകള്‍ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷം വരെ നീട്ടാവുന്നതാണെന്നെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറട്ടോറിയം ദീര്‍ഘിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയില്‍ ഇളവ് നല്‍കണം എന്നുമാണ് ആവശ്യം. ലോക് ഡൗണ്‍ മൂലം ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായം. അതിനാല്‍ ബാങ്ക് വായ്പയുടെ കാര്യത്തില്‍ നിര്‍ണായകമായ കോടതി തീരുമാനത്തിനുള്ള സാധ്യത തന്നെയാണ് ഉള്ളത്. മാര്‍ച്ചില്‍ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസര്‍വ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ!ര്‍ഘിപ്പിച്ചിരുന്നു. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചില്ലായിരുന്നു.
മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. സെപ്തംബര്‍ മൂന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്ക് മേധാവികളെ കാണുന്നുണ്ട്. ഈ സമയം മൊറട്ടോറിയവും ചര്‍ച്ചയായേക്കും. കോവിഡ് കാലത്ത് സര്‍ക്കാര്‍ സാധാരണക്കാരെയും സഹായിക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നിലപാടുകള്‍ ബിസിനസുക്കാരുടെ മാത്രം ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha