പേടിഎം, ഫോൺേപ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്തുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ആര്‍ബിഐ
പേടിഎം, ഫോൺേപ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്തുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ആര്‍ബിഐ. മൊബൈൽ വാലറ്റുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ പരസ്പരം ബന്ധിപ്പിക്കുന്നതോടെ ഇടപാടുകൾ കൂടുതൽ ലളിതമാകും.. .
2022 ഏപ്രിൽ മുതൽ ഈ സംവിധാനം പ്രവർത്തനക്ഷമമാകും . എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കൾക്കാണ് വിവിധ മൊബൈൽ വാലറ്റുകളിൽ നിന്ന് പരസ്പരം പണം അയയ്‌ക്കാനും സ്വീകരിക്കാനുംകഴിയുക.
പുതിയ സംവിധാനം വരുന്നതോടെ ഡിജിറ്റൽ മണി വാലറ്റുകളുടെ സ്വീകാര്യത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ . യുപിഐ ഉപയോഗിച്ചുള്ള പണം ഇടപാടുകൾക്കാണ് ഇത് ബാധകമാവുക. അതുപോലെ മൊബൈൽ വാലറ്റുകളിലൂടെ രണ്ടായിരം രൂപ വരെ പിന്‍വലിക്കാനുമാകും. ആര്‍ബിഐ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
വാലറ്റ് പരിധി ഒരു ലക്ഷം രൂപ ആയിരുന്നത് രണ്ട് ലക്ഷമായി ഉയർത്തിയിട്ടുമുണ്ട് . അതേസമയം കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്തവര്‍ക്ക് ഒരു യുപിഐ അക്കൗണ്ട് ഉപയോഗിച്ച് മറ്റൊന്നിലേക്ക് പണം അയയ്ക്കാൻ കഴിയില്ല . മറ്റ് വാലറ്റുകളിൽ നിന്ന് പണം സ്വീകരിക്കുന്നതിനും പരിധിയുണ്ടാകും. വാലറ്റുകളിലൂടെ പരസ്പരം പണം അയയ്ക്കാനും സ്വീകരിക്കാനും കെവൈസി മാനദണ്ഡങ്ങൾ നിര്‍ബന്ധമാണ്.
ഇതിന് മുൻപ്പ് റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഗൂഗിൾ പേയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡൽഹി ഹൈക്കോടതിയെസമീപിച്ചിരുന്നു. ഡാറ്റാ ലോക്കലൈസേഷൻ, സംഭരണം, പങ്കുവയ്ക്കൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് ഗൂഗിൾ പേയ്ക്കെതിരായ ഉന്നയിച്ച ആരോപണം. ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനും ആർബിഐക്കും നോട്ടീസ് നൽകിയിരുന്നു.
എൻപിസിഐയ്‌ക്കെതിരെ ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കാനും യുപിഐ പേയ്‌മെന്‍റ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അംഗീകാരം റദ്ദാക്കാനും ആർബിഐയോട് അപേക്ഷ തേടി.
റെഗുലേറ്ററി മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിലൂടെയും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നതിലൂടെയും യുപിഐ നടപടിക്രമ മാർഗനിർദേശങ്ങൾ ഗൂഗിൾ പേ ലംഘിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ആര്‍ബിഐയുടെ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുമ്പോൾ പരാതികളും കുറയുമെന്നാണ് ആര്‍ബിഐ കരുതുന്നത്.
https://www.facebook.com/Malayalivartha