വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ പ്രഖ്യാപിച്ചു
വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ ഫണ്ട് കൈമാറുന്നവര്‍ക്കും ഈ പോയിന്റ് ലഭിക്കും. എസ്ബിഐയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ്, ഭവന വായ്പ, റൂറല്‍ ബാങ്കിങ്, ചെറുകിടഇടത്തരം സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍ എന്നിവയ്‌ക്കെല്ലാം പോയിന്റ് ആനുകൂല്യം ലഭ്യമാണ്. സ്‌റ്റേറ്റ് ബാങ്കിന്റെ റിവാര്‍ഡ് മൊബൈല്‍ ആപ് വഴി പോയിന്റുകള്‍ റെഡീം ചെയ്യാം.
ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ 100 പോയിന്റ് ലഭിക്കും. ഡെബിറ്റ് കാര്‍ഡ് വഴി 200 രൂപ ചെലവഴിച്ചാല്‍ ഒരു പോയിന്റ് ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ് രജിസ്റ്റര്‍ ചെയ്ത് ആദ്യ മാസം 75 രൂപയുടെ ഇടപാട് നടന്നാല്‍ 125 പോയിന്റ് കിട്ടും. മൊബൈല്‍ ബാങ്കിങ്ങിലാണ് രജിസ്‌ട്രേഷനെങ്കില്‍ 200 പോയിന്റാവും ലഭിക്കുക. 1000 രൂപ മിനിമം ബാലന്‍സില്‍ ഓണ്‍ലൈന്‍ വഴി സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നവര്‍ക്ക് 100 പോയിന്റ് ലഭിക്കും.
ചെക്ക് ബുക്കിന് ഒരു വര്‍ഷം അപേക്ഷിച്ചില്ലെങ്കിലും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ വര്‍ഷംതോറും പുതുക്കിയാലും 20 പോയിന്റ് വീതം ലഭിക്കും. വാഹന, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കും പോയിന്റുകള്‍ ഉണ്ടാകും. 1000 രൂപ തിരിച്ചടയ്ക്കുമ്പോള്‍ രണ്ട് പോയിന്റായിരിക്കും ലഭിക്കുക. ഭവനവായ്പയ്ക്കിത് 30 പോയിന്റാണ്. മൊബൈല്‍, ഡിടിഎച്ച് റീച്ചാര്‍ജിങ്ങിനും സിനിമ ടിക്കറ്റ് ബുക്കിങ്ങിനും ബസ്, വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുമെല്ലാം ഈ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാം. നാല് പോയിന്റിന് ഒരു രൂപ വീതമായിരിക്കും ലഭിക്കുക. 36 മാസമായിരിക്കും പോയിന്റിന്റെ കാലാവധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha