ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളെ കാത്തിരിക്കുന്നത് 82,025 കോടി രൂപ ...ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികൾ ...
ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളെ കാത്തിരിക്കുന്നത് 82,025 കോടി രൂപ ...ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികൾ ...
അവകാശികള്‍ എത്താതെ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ് ... അവകാശികൾ ആരെന്നറിയാത്ത ഈ ബാങ്ക് അകൗണ്ടുകൾ ണ്ടുകൾ പലപ്പോഴും പല തട്ടിപ്പുകാരും ഉപയോഗപ്പെടുത്താറും ഉണ്ട്. എന്തായാലും എണ്ണിയാല്‍ തീരാത്തത്ര പണമാണ് ലോകത്തിലെ ബാങ്കുകളില്‍ ഇങ്ങനെ കിടക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമൊന്നും അല്ല. രാജ്യത്ത് ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും എല്ലാം ഇത്തരത്തില്‍ ഒരുപാട് പണം കെട്ടിക്കിടക്കുന്നുണ്ട്. ഓരോ വര്‍ഷവും ഇങ്ങനെ അവകാശികളില്ലാതെ വരുന്ന പണം ബാങ്കുകളിൽ കുന്നുകൂടുകയാണ്
രാജ്യത്തെ വിവിധ ധനകാര്യ ഏജന്‍സികളിലായി അവകാശികള്‍ ഇല്ലാതെ ഏകദേശം 82,025 കോടി രൂപയോളം ഉണ്ടെന്നാണ് കണക്കുകള്‍. ഇത് ബാങ്ക് അക്കൗണ്ടുകളിലെ മാത്രം പണമല്ല, പിഎഫ്, മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ എല്ലാം കൂടിയുള്ള കണക്കാണ്.
രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താതെ കിടക്കുന്നത്. നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകളാണ് ഇവ. മിക്കപ്പോഴും അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നാണ് ഇവ നിഷ്‌ക്രിയമാകുന്നത്. ബന്ധുക്കള്‍ക്ക് ചിലപ്പോള്‍ നിക്ഷേപങ്ങളെ കുറിച്ച് അറിവും ഉണ്ടാവില്ല. ഇത്തരം അക്കൗണ്ടുകളിലുള്ള പണം ബാങ്കുകളിൽ തന്നെ കിടക്കുന്നു
രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാത്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും നിഷ്‌ക്രിയ അക്കൗണ്ടുകളുടെ പരിധിയില്‍ വരും. അങ്ങനെ 4.75 കോടി സേവിങ്‌സ് ബാങ്ക്‌സ് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. ഈ അക്കൗണ്ടുകളില്‍ ആയി 12,000 കോടി രൂപയോളം ഇപ്പോഴുണ്ട്.
വലിയ ലാഭ സാധ്യതയുള്ള നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകളിലേത്. പലരും വലിയ തുക ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടും ഉണ്ടാകും. എന്നാല്‍ മരണശേഷം ഇത് ക്ലെയിം ചെയ്യപ്പെടാതെ പോകാറുണ്ട് ? 17,880 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ഇപ്പോള്‍ ഉടമകളില്ലാതെ കിടക്കുന്നത്.
ബന്ധുക്കള്‍ അറിയാതെ എടുത്ത ഇന്‍ഷുറന്‍സ് പോളിസികളാണ് മിക്കപ്പോഴും ഇങ്ങനെ ക്ലെയിം ചെയ്യപ്പെടാതെ പോകുന്നത്. ചിലപ്പോള്‍ ബന്ധുക്കള്‍ മറന്നുപോകുന്ന സംഭവങ്ങളും ഉണ്ട്. 15,167 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇത്തരത്തിലുള്ളത്.
പ്രൊവിഡന്റ് ഫണ്ടിലാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താത്ത ഏറ്റവും അധികം പണം കിടക്കുന്നത്. ഇത് മാത്രം 26,497 കോടി രൂപ വരും. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ടാകും ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങളെ കുറിച്ച് എന്നതിനാൽ പിഎഫ് നിക്ഷേപങ്ങള്‍ എങ്ങനെ അറിയാതെ പോകുന്നു എന്നത് അത്ഭുതമാണ് .. എങ്കിലും പലപ്പോഴും എന്തെങ്കിലും ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം തിരിച്ചെടുക്കാൻ പറ്റാതെ വരുന്നതും സാധാരണയാണ് .
കമ്പനികളുടെ ലാഭവിഹിതം കൈപ്പറ്റാത്ത വകയിലും കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ട് . ചിലര്‍ നിക്ഷേപത്തെ കുറിച്ച് തന്നെ മറന്നുപോയതായിരിക്കും. ചിലര്‍ മരണപ്പെട്ടതാകും. എന്തായാലും അത്തരത്തില്‍ കൈപ്പറ്റാത്ത ലാഭവിഹിതം 4,100 കോടി രൂപയാണ്.
https://www.facebook.com/Malayalivartha