300 കോടിയുടെ കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ്; ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 84 മാസം കൊണ്ട് ഇരട്ടിക്കുന്ന സ്കീമുകൾ
മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് ആയിരം രൂപ മുഖവിലുള്ള കടപ്പത്രങ്ങളുമായി (എന്‍സിഡി) 30-ന് വിപണിയില്‍. 300 കോടിയാണ് ആകെ സമാഹരണ ലക്ഷ്യം. 1000 രൂപ മുഖവിലുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ 10.47 ശതമാനം വരെ വാര്‍ഷികാദായം നേടാം.
സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് 10 ശതമാനം മാസ പലിശ ലഭിക്കുന്ന സ്കീം വളരെ അനുയോജ്യമായിരിക്കും. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 84 മാസം കൊണ്ട് ഇരട്ടിക്കുന്ന സ്കീമുകളുമുണ്ട്. ഇതു കൂടാതെ ഒട്ടനവധി ഹ്രസ്വകാല, ദീര്‍ഘകാല സ്കീമുകളുള്ള എന്‍സിഡി വിതരണം സെപ്റ്റംബര്‍ 24-ന് അവസാനിക്കും.
കൊശമറ്റം ഫിനാന്‍സിന്റെ ഇരുപത്തി മൂന്നാമത് കടപ്പത്ര സമാഹരണമാണിത്. അടിസ്ഥാന ഇഷ്യൂ 150 കോടി രൂപയുടേതാണെങ്കിലും 150 കോടി രൂപ കൂടി അധികം സ്വരൂപിച്ച് 300 കോടി രൂപ വരെ സമാഹരിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. കമ്പനിയുടെ കടപ്പത്രത്തിന് ബ്രിക്ക് - വര്‍ക്ക് റേറ്റിംഗ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രിപ്പിള്‍ ബി-പ്ലസ് റേറ്റിംഗും ലഭിച്ചിട്ടുണ്ട്.
കടപ്പത്രത്തില്‍ സുരക്ഷിതത്വത്തെയാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കഴിഞ്ഞ 22 കടപ്പത്ര സമാഹരണങ്ങളിലൂടെ 5000 കോടിയിലധികം രൂപ ഇത്തരത്തില്‍ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന് അറിയിച്ചു.
https://www.facebook.com/Malayalivartha