എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ രണ്ട് ദിവസം മുടങ്ങും!, വ്യാജ ഓഫറുകള്‍ക്കെതിരെയും എസ്ബിഐ, മുന്നറിയിപ്പ്!
എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകില്ല എന്ന് വിവരം. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കില്ല. സെപ്റ്റംബര്‍ നാലിനും അഞ്ചിനും ഇടയില്‍ സേവനങ്ങള്‍ തടസപ്പെട്ടേക്കാം എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.
ബാങ്ക് ട്വീറ്റ് ചെയ്തത് അനുസരിച്ച് 2021 സെപ്റ്റംബര്‍ നാലിനും സെപ്റ്റംബര്‍ അഞ്ചിനുമാണ് സേവനങ്ങള്‍ തടസപ്പെടുക. ശനിയാഴിചയും ഞായറാഴ്ചയുമാണ് സേവനങ്ങള്‍ തടസപ്പെടുക. രാവിലെ 10 മുതല്‍ മൂന്ന് മണിക്കൂര്‍ സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ഞായറാഴ്ച ഒന്നരമണിക്കൂര്‍ സേവനം ലഭ്യമായേക്കില്ല. സാങ്കേതിക അറ്റകുറ്റപ്പണികള്‍ ആണ് സേവനം തടസപ്പെടാന്‍ കാരണം അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നതായും, ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ബാങ്ക് അഭ്യര്‍ത്ഥിച്ചു.
അതേസമയം, എസ്ബിഐയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കും ഓഫറുകള്‍ക്കുമെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മൊബൈലില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് അറിയിപ്പ്.
മൊബൈല്‍ ഫോണിലേക്ക് എസ്ബിഐ ബാങ്കില്‍ നിന്നെന്ന പേരില്‍ എസ്എംഎസ് അയച്ച് പണം തട്ടുന്നത് വ്യാപകമായിട്ടുണ്ട്.ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് യോനോ ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ സൗജന്യ സമ്മാനം എന്നൊക്കെയുള്ള പേരില്‍ ആണ് എസ്എംഎസ് എത്തുക.
യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം എസ്ബിഐ യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ എസ്ബിഎ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നതോടെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടപ്പെടാം.
https://www.facebook.com/Malayalivartha