രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും ഐഎംഎഫ് സാമ്പത്തിക വിദഗ്‌ധനുമായ ഡോ. രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറാകും. ഡോ. രഘുറാം രാജന്റെ നിയമനത്തിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അനുമതി നല്‍കി. മൂന്നുവര്‍ഷമാണു കാലാവധി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം ധനമന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിതനായത്. റിസര്‍വ് ബാങ്കിന്റെ ഇരുപത്തി മൂന്നാം ഗവര്‍ണറായാണ് രഘുറാം തെരെഞ്ഞെടുക്കപ്പെട്ടത്.
2008 ലെ ആഗോള സാമ്പത്തികമാന്ദ്യം പ്രവചിച്ചതിലൂടെയാണ് 50 കാരനായ രഘുറാം രാജന്‍ ശ്രദ്ധേയനാകുന്നത്. സര്‍ക്കാരിനു മുന്നില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ഇപ്പോഴത്തെ ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്റെ സേവന കാലാവധി അടുത്തമാസം നാലിന് അവസാനിക്കുകയാണ്.
രൂപയുടെ വിലയിടിവ്, വ്യവസായ മാന്ദ്യം എന്നീ വെല്ലുവിളികള്‍ക്കിടയിലാണ് രഘുറാം റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് എത്തുന്നത്.
https://www.facebook.com/Malayalivartha