നിക്ഷേപകർക്ക് സന്തോഷ വാർത്ത...! ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്, കാലാവധിയും പുതുക്കിയ പലിശ നിരക്കും അറിയാം....
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പ ദാതാക്കളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. രണ്ടു കോടിയില്‍ താഴെയുള്ള, എല്ലാ കാലയളവിലും ഉള്‍പ്പെടുന്ന നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്.7 മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.65 ശതമാനമാണ് ഇനി മുതല്‍ പലിശ ലഭിക്കുന്നത്.
30 മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നേരത്തെ 3 ശതമാനമായിരുന്നത് 3.25 ശതമാനമായി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.6 ശതമാനം മുതല്‍ 3.7 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
91 ദിവസം മുതല്‍ 119 ദിവസം വരെയും 120 ദിവസം മുതല്‍ 180 ദിവസം വരെയും കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവുമാണ്. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.1 ശതമാനം മുതല്‍ 6.4 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.
നേരത്തെ ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ധിപ്പിരുന്നു. പുതിയ പലിശ നിരക്ക് മെയ് അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർത്തി, ഒരു ദിവസത്തിന് ശേഷമാണ് ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചത്.
ഫെഡറൽ ബാങ്കിൻെറ സേവിംഗ്‌സ് അക്കൗണ്ട് നിരക്കുകൾ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആര്‍ബിഐ റിപ്പോ നിരക്ക് പരിഷ്കരിക്കുമ്പോൾ പലിശ നിരക്കുകൾ മാറും. റസിഡൻറ്,എൻആർഇ, ഒഎൻആർ നിക്ഷേപങ്ങൾക്ക് നിരക്ക് വര്‍ധന ബാധകമാകും.
ദിവസേന ബാലൻസ് കണക്കാക്കി ത്രൈമാസ അടിസ്ഥാനത്തിൽ ആണ് അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യുന്നത്.ആർബിഐ പെട്ടെന്ന് നിരക്ക് വര്‍ധന വരുത്തിയതിന് പിന്നാലെ ബന്ധൻ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജന സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha