പതിനായിരം നിക്ഷേപിച്ചെന്ന് എസ്‌എംഎസ്...! 100 പേരുടെ അക്കൗണ്ടിലെത്തിയത് കോടികൾ, എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സെര്‍വറിലെ പ്രശ്‌നം കാരണം കോടികൾ എത്തിയ ഉടമകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ബാങ്കിന്റെ ചെന്നൈയിലെ ടി നഗറിലേയും മറ്റുചില ശാഖകളിലുമുളള 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് ഉടമസ്ഥര്‍ അറിയാതെ പണമെത്തിയത്.
13 കോടി രൂപയാണ് ഇത്തരത്തിൽ എത്തിയത്. 10,000 രൂപ നിക്ഷേപിച്ചതായാണ് എസ്‌എംഎസ്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 13 കോടിയിലേറെ രൂപയാണ് എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് അധികം വൈകാതെ തന്നെ ഈ അക്കൗണ്ടുകള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് മരവിപ്പിക്കുകയായിരുന്നു.
ആര്‍ക്കും അക്കൗണ്ടുകളിലെത്തിയ പണമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സെര്‍വറിലെ പ്രശ്‌നമാണ് ഇത്തരത്തില്‍ പണക്കൈമാറ്റം നടന്നതിന് കാരണമെന്നാണ് ബാങ്ക് അധികൃതര്‍ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha