കാശില്ലാത്ത രാജ്യമാകാനൊരുങ്ങി സ്വീഡന്‍!
പണമില്ലാത്ത രാജ്യമാകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് സ്വീഡന്‍ എന്നു പറഞ്ഞാല്‍ ഞെട്ടരുത്. സത്യമാണ് പറയുന്നത്. ക്രയവിക്രയങ്ങളില്‍ കറന്‍സി ഒഴിവാക്കാനാണ് സ്വീഡന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായി ഓരോരുത്തര്‍ക്കും വേണ്ടത് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും ഒരു മൊബൈല്‍ ഫോണും മാത്രം.
പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്ന ബാങ്ക് കാര്‍ഡുകളിലൂടെ മാത്രം മുഴുവന്‍ കൊടുക്കല്‍ വാങ്ങലുകളും നടത്താനൊരുങ്ങുകയാണ് സ്വീഡന്‍. അതിനു വേണ്ടി സ്വിഷ് എന്ന പേരിലുള്ള ഡയറക്ട് പേയ്‌മെന്റ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍ സ്വീഡനിലേയും ഡെന്‍മാര്‍ക്കിലേയും പ്രമുഖ ബാങ്കുകളുമായി സഹകരണത്തിലേര്‍പ്പെട്ടു കഴിഞ്ഞു.
എങ്കിലും സ്വിഷ് പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ ദേശസാത്ക്കരിച്ച സ്വീഡനിലെ ബാങ്കായ റിക്‌സ്ബാങ്കെനുമായും ബാങ്ക്‌ഗൈറോ വ്യവസ്ഥയുമായും പൂര്‍ണ്ണതോതിലുള്ള സഹകരണം ഉറപ്പാക്കേണ്ടിയിരിക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ നോര്‍വെ, സ്വീഡന്‍ ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ ചെറിയ ചില വ്യത്യാസങ്ങളോടെ ഉപയോഗിക്കപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറാണ് ബാങ്ക്‌ഗൈറോ.
സ്വീഡനില്‍ അതിന്റെ പേര് ബാങ്ക് ഗൈറോട്ട് എന്നാണ്. ഓണ്‍ലൈന്‍ ബാങ്കിംഗിന് ഉപയോഗിക്കുന്നതാണിത്. ഒരു വ്യക്തിയുടെ സ്വകാര്യ അക്കൗണ്ടിലുള്ള പണം, ആ രാജ്യത്തുള്ള മറ്റേതൊരു അക്കൗണ്ടിലേക്കും അയയ്ക്കുവാനോ മാറ്റുവാനോ നിര്‍ദ്ദേശിക്കുന്നതിന് ഉപയോഗിക്കുന്ന സിസ്റ്റമാണിത്. ബാങ്കിംഗിന് ഈ സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ ഇവിടെ ചെക്കുകളുടെ ആവശ്യം വരുന്നില്ല.
എങ്കിലും റീട്ടെയ്ല്‍ ക്രയവിക്രയങ്ങളിലും ഇ-കോമേഴ്‌സിലും എല്ലാം സ്വിഷ് ഉപയോഗിക്കണമെങ്കില്‍ രാജ്യത്തെ പേയ്‌മെന്റ് വ്യവസ്ഥിതി മൊത്തത്തില്‍ അഴിച്ചു പണിയേണ്ടി വരുമെന്നാണ് സ്വിഷിന്റെ നിര്‍മ്മാതാക്കളായ കെടിഎച്ച് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ, വ്യാവസായിക സാങ്കേതിക വിദ്യയില്‍ ഗവേഷകനായ നിക്ക്‌ളാസ് അര്‍വിഡ്‌സണ്‍ പറയുന്നത്.
അതു കൂടാതെ എന്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്ള പേയ്‌മെന്റ് ഇപ്രകാരമേ സാധ്യമാകൂ എന്ന സ്ഥിതി ഉണ്ടായാല്‍ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമായി പരിചയമില്ലാത്ത ഗ്രാമീണരും സീനിയര്‍ പൗരന്‍മാരും വളരെ ബുദ്ധിമുട്ടിലാകും എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്നും അര്‍വിഡ്‌സണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha