പണം പണിയെടുക്കും; 10 ലക്ഷത്തിന് 10 ഇരട്ടി; ഒറ്റത്തവണ അടവിൽ 1കോടിയുടെ ആനുകൂല്യം; ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പദ്ധതി ധന്‍ വര്‍ഷ പോളിസിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം
പണത്തിന് വേണ്ടി പണിയെടുത്തിടത്ത് നിന്നു പണം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ജീവിതം സാമ്പത്തികമായി മെച്ചപ്പെടുന്നത്. ഇതിന് ആവശ്യം നിക്ഷേപങ്ങളാണ്. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ലഭിക്കുന്നില്ലെന്നതാണ് ചിലരുടെ പരാതി. ഇവിടെയാണ് നിക്ഷേപത്തിന്റെ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കേണ്ടത്.
നിങ്ങള്‍ ഒരു യാത്ര ചെയ്യാന്‍ ആലോചിക്കുമ്പോള്‍, ഏത് രീതിയില്‍ യാത്ര ചെയ്യണമെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്? യാത്ര ചെയ്യേണ്ടത് നടന്നാണോ ഓട്ടോ റിക്ഷയിലാണോ ട്രെയിനിലാണോ അല്ലെങ്കില്‍ വിമാനത്തിലാണോ എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങള്‍ ചെന്നെത്തേണ്ട ഇടത്തെയും നിങ്ങളുടെ ബജറ്റിനെയും യാത്രയ്ക്ക് ലഭ്യമായ സമയത്തെയും ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും ഇതേ തത്വമാണ് പാലിക്കേണ്ടത്. വ്യത്യസ്ത യാത്രാ ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത ഗതാഗത മാര്‍ഗങ്ങള്‍ ഉള്ളതു പോലെ, വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പല സ്കീമുകള്‍ (അല്ലെങ്കില്‍ സ്കീമുകളുടെ സംയുക്തങ്ങള്‍) ഉണ്ട്.
ആദായത്തിനൊപ്പം സുരക്ഷിതത്വം കൂടി പരിഗണിക്കുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് ഇവിടെ പറയുന്നത് . പണത്തിന് ഇരട്ടിയിലധികം ആനുകൂല്യവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി ലഭിക്കുന്ന പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ധൻ വർഷ. പദ്ധതി പ്രകാരം വ്യത്യസ്ത കാലാവധിയിൽ ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതി തീരുമാനിക്കാം.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പദ്ധതിയാണ് ധന്‍ വര്‍ഷ പോളിസി. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ഇത്. നോൺ ലിങ്ക്ഡ് പോളിസിയായതിനാൽ ഓഹരി വിപണിയുടെ റിസ്കിള്ള എന്നതും വല്യ നേട്ടമാണ് . ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങളും ലഭിക്കും എന്ന പ്രത്യേകതയുമുണ്ട് .
പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്യാരണ്ടീഡ് ലംപ്‌സ്ം തുക ലഭിക്കുകയും ചെയ്യും. ഓഫ്‍ലൈനായി എൽഐസി ഓഫീസ് വഴിയോ ഏജന്റുമാർ മുഖേനയോ മാത്രമെ ഈ പോളിസിയിൽ ചേരാൻ സാധിക്കുകയുള്ളൂ.
പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ
* പോളിസി ടേം അനുസരിച്ചാണ് എൽഐസി ധൻ വർഷ പോളിസിയിൽ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്.
* 3 വയസ് പൂര്‍ത്തിയായാൽ 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ സാധിക്കും. 8 വയസ് പൂർത്തിയായവർക്കാണ് 10 വർഷ പോളിസിയിൽ ചേരാൻ സാധിക്കുക. 18 വയസ് പൂര്‍ത്തിയായാലാണ് ആനുകൂല്യം ലഭിക്കുക.
* ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്.
* പോളിസിയുടെ ബേസിക് സം അഷ്വേഡ് 1.25 ലക്ഷം രൂപയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും.
രണ്ട് തരം ഓപ്ഷനുകൾ
എൽഐസി ധൻ വർഷ പോളിസിയിൽ രണ്ട് ഓപ്ഷനുകളില്‍ എൽഐസി ധൻ വർഷ പോളിസി തിരഞ്ഞെടുക്കാം. ആദ്യത്തെ ഓപ്ഷന്‍ പ്രകാരം തിരഞ്ഞെടുത്തവർക്ക് സംഅഷ്വേഡ് തുകയുടെ 1.25 ഇരട്ടി ഡെത്ത് ബെനിഫിറ്റും ഗ്യാരണ്ടീഡ് അഡിഷന്‍ ബോണസും ലഭിക്കും. 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയവർക്ക് 12.50 ലക്ഷത്തിന്റെ മരണാനുകൂല്യം ലഭിക്കും.
രണ്ടാമത്തെ ഓപ്ഷന്‍ പ്രകാരം പ്രീമിയത്തിന്റെ 10 മടങ്ങ് മരണാനുകൂല്യവും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. ഒറ്റത്തവണ പ്രീമിയം അടയ്ക്കണം. 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയൊരാൾ പോളിസി കാലയളവിൽ മരണപ്പെടുകയാണെങ്കിൽ 1 കോടി രൂപ കുടുംബത്തിന് ലഭിക്കും.
പോളിസി ഓപ്ഷൻ അനുസരിച്ചും കാലാവധി അനുസരിച്ചും ബോണസ് തുക വ്യത്യാസപ്പെടും. ഓപ്ഷൻ ഒന്ന് പ്രകാരം 10 വര്‍ഷത്തേക്ക് 7 ലക്ഷത്തിന് മുകളിൽ സം അഷ്വേഡുള്ള പോളിസി വാങ്ങുന്നൊരൾക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന്‍ രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂപ എന്നിങ്ങനെയാണ്ഉത്സവാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച പ്ലാന്‍ 2023 മാര്‍ച്ച് 31 വരെ മാത്രമാകും ലഭ്യമാകുക.
https://www.facebook.com/Malayalivartha