ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണത്തിന്റെ കണക്ക് വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണത്തിന്റെ കണക്ക് കാണിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ക്ഷേത്രങ്ങളുടെ സ്വര്‍ണം സൂക്ഷിക്കുന്നവിധം, ഉപയോഗം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും റിസര്‍വ് ബാങ്ക് തിരക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിസര്‍വ് ബാങ്ക് ദേവസ്വം ബോര്‍ഡുകള്‍ക്ക് കത്തയച്ചത്. ക്ഷേത്രങ്ങള്‍ നല്കുന്ന വിവരങ്ങള്‍ രഹസ്യമായിവെയ്ക്കുമെന്നും ആര്.ബി.ഐ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha