എ.ടി.എം ഇടപാടുകള്‍ക്ക് ജി.എസ്.ടി പ്രാബല്യത്തില്‍ ... കാശ് ഇല്ലെങ്കില്‍ എടിഎമ്മുകളില്‍ കയറിയാല്‍ പോക്കറ്റ് കാലിയാകും....
എ.ടി.എം ഇടപാടുകള്‍ക്ക് ജി.എസ്.ടി പ്രാബല്യത്തില്‍ ... കാശ് ഇല്ലെങ്കില്‍ എടിഎമ്മുകളില്‍ കയറിയാല്‍ പോക്കറ്റ് കാലിയാകും....സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് മേയ് ഒന്നു മുതല്‍ നടപ്പാക്കിയത്.
എ.ടി.എം വഴി പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ 2023 മെയ് ഒന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങി. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉപയോക്താക്കള്‍ക്കാണ് തിരിച്ചടി നേരിട്ടത്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എ.ടി.എമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്ന ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും കൂടാതെ ജി.എസ്.ടിയും പിഴയായി ഈടാക്കുമെന്ന് പി.എന്‍.ബി വെബ്സൈറ്റില്‍ പറയുന്നു.
മാത്രമല്ല അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി എസ്.എം.എസ് അലര്‍ട്ടുകളും ബാങ്ക് നല്‍കിത്തുടങ്ങി. കൂടാതെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെങ്കിലും എ.ടി.എമ്മില്‍ നിന്ന് ഇടപാട് പരാജയപ്പെടുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. എ.ടി.എം ഇടപാട് പരാജയപ്പെട്ടാല്‍ അത് സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി ലഭിച്ച് ഏഴു ദിവസത്തിനകം ബാങ്ക് പ്രശ്‌നം പരിഹരിക്കും. മാത്രമല്ല 30 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും.
https://www.facebook.com/Malayalivartha