സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധി....30ന് പ്രവൃത്തി ദിനം
സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധി. നാലാം ശനി, ഞായര്‍, ഓണാവധി എന്നിവയാണ് തുടര്‍ച്ചയായി വരുന്നത്. ഇതിന് ശേഷം 30ന് ബുധനാഴ്ച ബാങ്ക് പ്രവൃത്തി ദിനമാണ്. എന്നാല്‍, 31ന് ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ വീണ്ടും ബാങ്ക് അവധിയാണ്.
ആഗസ്റ്റ് 26 നാലാം ശനി, 27 ഞായര്‍, 28 തിങ്കളാഴ്ച ഉത്രാടം, 29 ചൊവ്വാഴ്ച തിരുവോണം എന്നിങ്ങനെയാണ് അവധി. തുടര്‍ച്ചയായുള്ള അവധികളായതിനാല്‍ അത്യാവശ്യ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ട് നേരിടാനിടയുണ്ട്. സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്നത് ആശ്വാസമാകും.
അതേസമയം, എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം ഉറപ്പാക്കിയിട്ടുണ്ട്. ആഗസ്റ്റില്‍ ആകെ 10 ദിവസം ബാങ്ക് അവധിയാണ്. നാല് ഞായര്‍, രണ്ടാം ശനി, നാലാം ശനി എന്നിവ കൂടാതെ രണ്ട് ഓണദിനം, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയാണ് അവധികള്‍. ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയാണുള്ളത്.
"
https://www.facebook.com/Malayalivartha