രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി....
രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി റിസര്‍വ് ബാങ്ക്. ഒക്ടോബര്‍ ഏഴുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ് സൂചനകള്‍. സെപ്റ്റംബര്‍ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാനായി നേരത്തെ അനുവദിച്ചിരുന്ന സമയപരിധി.
3.42 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 93 ശതമാനം നോട്ടുകളും സെപ്റ്റംബര്‍ മാസം ഒന്നാം തീയതി തന്നെ തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ടായിരുന്നു.
മുഴുവന്‍ തുകയും മടങ്ങിയെത്തിയേക്കാമെന്ന സാധ്യതകൂടി മുന്നില്‍കണ്ടാണ് സമയം നീട്ടിയതെന്നാണ് സൂചന. ഒക്ടോബര്‍ 8-നു ശേഷം ലഭിക്കുന്ന നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചേക്കില്ല
"
https://www.facebook.com/Malayalivartha