ട്രഷറികളിലെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശയില്‍ വര്‍ദ്ധനവ്
ട്രഷറികളിലെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടി. പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ നിലവിലായി. 181 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനുള്ള പലിശ കൂട്ടിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
181- 365 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് നിലവില്‍ 5.90 ശതമാനമായിരുന്നു പലിശ. ഇത് ആറുശതമാനമായി. 365 ദിവസം- രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് പലിശ 7 ശതമാനമായി ഉയര്‍ത്തി. നിലവില്‍ 6.40 ശതമാനമായിരുന്നു. രണ്ടു വര്‍ഷത്തിന് മുകളില്‍ 7.50 ശതമാനമായി തുടരും. കൂടാതെ 46-90 ദിവസം, 91-180 ദിവസം എന്നിവയുടെ പലിശനിരക്കിലും മാറ്റമില്ല. യഥാക്രമം 5.40, 5.90 ശതമാനമായി തുടരുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha