മാറാം സിടിഎസിലേക്ക്
ക്രെഡിറ്റ് കാര്‍ഡുകള്‍,ഡെബിറ്റ് കാര്‍ഡുകള്‍,ഇലക്‌ട്രോണിക് ക്ലിയറിംഗ്,ആര്‍ടിജിഎസ്,മൊബൈല്‍ മണിട്രാന്‍സഫര്‍,എടിഎം എന്നിങ്ങനെ രാജ്യത്തിനകത്ത് പണം കൈമാറാന്‍ പല സാങ്കേതികതകളും നടപ്പാക്കിക്കഴിഞ്ഞു. കടലാസ് ഉപകരണങ്ങള്‍ പണമിടപാടുകളില്‍ നിന്ന് പാടെ ഒഴിവാക്കാന്‍ പലതും നടപ്പില്‍ വന്നെങ്കിലും ചെക്കുകളെ ഇനിയും നമ്മള്‍ കയ്യൊഴിഞ്ഞിട്ടില്ല. കൈകൊണ്ട് പണം തൊടാതെ ഇടപാടുകള്‍ പൂര്‍ത്തികരിക്കാന്‍ വഴികള്‍ പലതുണ്ടെങ്കിലും പണം നല്‍കാനുളളവര്‍ക്ക് ഒപ്പിട്ടു ചെക്ക് നല്‍കുമ്പോഴും അത് കിട്ടുമ്പോഴുമുളള ഉറപ്പ് മറ്റൊന്നിനും നല്‍കാനില്ലാത്തത് തന്നെ കാരണം.
ഒരാള്‍ ഒപ്പിട്ട് ചെക്ക് നല്‍കുമ്പോള്‍ പണം നല്‍കാന്‍ ബാങ്കിനുളള ഉത്തരവാണ് അത്. അതുപോലെ തന്നെ ബാങ്കിന്റെ കൗണ്ടറില്‍ ചെക്ക് ഹാജരാക്കിയാല്‍ ആര്‍ക്ക് വേണമെങ്കിലും പണം കൈപ്പറ്റം ഇതിന്റെ ദുരുപയോഗം ഏറെ നടക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ ചെക്കിന്റെ കാലാവധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമായി കുറച്ചു. ബെയറര്‍ ചെക്കുകള്‍ കറന്‍സി നോട്ടുകള്‍ പോലെ ഉപയോഗിക്കാമെന്നിരിക്കെ അത് രാജ്യസുരക്ഷയെ തന്നെ ബാധിക്കും.
ഈ സാഹചര്യത്തിലാണ് നിരവധി സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തി സിടിഎസ് (ചെക്ക് ട്രങ്കേഷന്‍ സംവിധാനം) ചെക്കുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2013 ജനുവരി മുതല്‍ ഇത്തരം ചെക്കുകള്‍ വഴിയാകും ഇടപാടുകള്‍. ഈ ചെക്കുകള്‍ ബാങ്കുകള്‍ വഴിയല്ല നല്‍കുന്നത്. അതത് ബാങ്കുകളുടെ ചെക്ക് ഇഷ്യൂംഗ് കേന്ദ്രങ്ങള്‍ അനുവദിക്കുന്ന ചെക്കുകള്‍ തപാലിലാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha