വായ്പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനല്‍കുന്നതിന് കാലപരിധി നിശ്ചയിച്ച ആര്‍ബിഐ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
വായ്പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനല്‍കുന്നതിന് കാലപരിധി നിശ്ചയിച്ച ആര്‍ബിഐ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ യഥാര്‍ഥ പ്രമാണങ്ങള്‍ ബാങ്ക് തിരികെ നല്‍കണം. വൈകുന്ന ഓരോദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരും.
പ്രമാണം നഷ്ടപ്പെടുകയോ ഭാഗികമായോ പൂര്‍ണമായോ നാശമുണ്ടാകുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനു പുറമെ അംഗീകൃത പകര്‍പ്പ് ലഭിക്കുന്നതിന് ഇടപാടുകാരനെ സഹായിക്കുകയും വേണം.
അനുബന്ധ ചെലവുകളും വഹിക്കേണ്ടതാണ്. ഇത് പൂര്‍ത്തിയാക്കാന്‍ 30 ദിവസംകൂടി അനുവദിക്കും. 60 ദിവസത്തിനുശേഷം കാലതാമസത്തിനുള്ള പിഴ കണക്കാക്കും. ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കുള്‍പ്പെടെ ഉത്തരവ് ബാധകമായിരിക്കും.
"
https://www.facebook.com/Malayalivartha