പലിശനിരക്കില്‍ വര്‍ദ്ധനവ്... ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
പലിശനിരക്കില്‍ വര്‍ദ്ധനവ്... ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു സര്‍ക്കാര്‍ പാദാടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാറുണ്ട്.
2024 ജനുവരി മാര്‍ച്ച് പാദത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് ബാധകമായ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് തുടര്‍ന്ന് ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രത്യേക ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം .
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കും ഉയര്‍ത്തി. 8 .2 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ. അതേസമയം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha