സഹകരണ ബാങ്കിംഗ് മേഖലയില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം....
സഹകരണ ബാങ്കിംഗ് മേഖലയില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഒരുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും ഒരുവര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ദ്ധനവ്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധനവെന്ന് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുമേഖലാ ബാങ്കുകളിലേക്കാളും കൂടുതല്‍ പലിശ ലഭിക്കുന്ന വിധത്തിലാണ് പലിശ നിരക്ക് ക്രമീകരിച്ചിട്ടുള്ളത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം.
മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പലിശ നിരക്ക് വര്‍ദ്ധന സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്.പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതിയ പലിശ നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റില്‍)91 ദിവസം മുതല്‍ 179 ദിവസം വരെ 7.50 ശതമാനം (7 ശതമാനം)
180 ദിവസം മുതല്‍ 364 ദിവസം വരെ 7.75 ശതമാനം (7.25 ശതമാനം)
ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ 9 ശതമാനം (8.25 ശതമാനം)രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ 8.75 ശതമാനം (8 ശതമാനം)
കേരള ബാങ്കിലെ പുതിയപലിശ നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റില്‍)91 ദിവസം മുതല്‍ 179 ദിവസം വരെ 6.75 ശതമാനം (6.25 ശതമാനം)180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 ശതമാനം (6.75 ശതമാനം)ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ എട്ട് ശതമാനം (7.25 ശതമാനം)രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ 7.75 ശതമാനം(ഏഴ് ശതമാനം) എന്ന നിരക്കിലാണ്.
a
https://www.facebook.com/Malayalivartha