നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ... റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരും
നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ... ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തടുരും. ഇതോടെ ഏഴാമത്തെ പണവായ്പാ നയത്തിലും റിസര്‍വ് ബാങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി.
നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമേ നിരക്ക് കുറയാനായി സാധ്യതയുള്ളൂവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധന വരുത്തുകയും ചെയ്തു. പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗ തീരുമാനമായി.
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടായത് പണപ്പെരുപ്പം കുറയാനായി സഹായിക്കുമെന്നുമാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha