റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ....
റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.... കേന്ദ്രബാങ്കിന്റെ പണനയ കമിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിശ്ചയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് ഇനിയും എത്താത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ ഈ തീരുമാനം.
പണനയ യോഗത്തിലെ ആറില്‍ നാല് പേരും റിപ്പോ നിരക്ക് മാറ്റാതെ തുടരുന്നതിനെ അനുകൂലിച്ചുവെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് . പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിച്ചതിന് ശേഷം മാത്രമേ നയംമാറ്റം പരിഗണിക്കാനാവുവെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് വെല്ലുവിളിയായി ആര്‍.ബി.ഐ വിലയിരുത്തി.
ഇത് ആര്‍.ബി.ഐയുടെ നയത്തില്‍ പ്രതിഫലിച്ചു. 2023 ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് ക്രമാനുഗതമായി ഉയര്‍ത്തി ആര്‍.ബി.ഐ അത് 6.5 ശതമാനത്തില്‍ എത്തിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha