ഓരോ ബാങ്കിനും നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ സ്വമേധയാ നിശ്ചയിക്കാം.
പലിശ നിയന്ത്രണം എടുത്തു കളഞ്ഞതിനാല്‍ നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിരക്ക് നിശ്ചയിക്കാനായി വാണിജ്യ ബാങ്കുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് .
റിസര്‍വ് ബാങ്ക് ബോര്‍ഡ് ഒഫ് ഡയറക്ടര്‍മാരുടെ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ ബാങ്കിനും നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ സ്വമേധയാ നിശ്ചയിക്കാവുന്നതാണ്. വായ്പ - നിക്ഷേപ അനുപാതത്തിലെ പൊരുത്തക്കേടിലെ ആശങ്കകള്‍ ഗൗരവത്തോടെ പരിശോധിക്കും.
പ്രധാന ബിസിനസായ നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലുമാണ് ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടതെന്ന് ധനമന്ത്രി . നിക്ഷേപ സമാഹരണത്തിലെ തളര്‍ച്ച ആശങ്കാജനകമാണ്. ഗാര്‍ഹിക ചെറുകിട നിക്ഷേപകര്‍ക്ക് പോലും ഓഹരി വിപണി പോലുള്ള മേഖലകളില്‍ മികച്ച വരുമാനം ലഭിക്കുന്നു.
നൂതനവും ആകര്‍ഷകവുമായ ധനകാര്യ ഉത്പന്നങ്ങള്‍ക്ക് രൂപം നല്‍കി ബാങ്കുകള്‍ വ്യക്തിഗത നിക്ഷേപങ്ങള്‍ ആകര്‍ഷിക്കണമെന്നും ധനമന്ത്രി
ധന അവലോകന നയത്തില്‍ തുടര്‍ച്ചയായ ഒന്‍പതാം തവണയും റിസര്‍വ് ബാങ്ക് മുഖ്യ നിരക്ക് മാറ്റിയില്ലെങ്കിലും വായ്പാപലിശ ബാങ്കുകള്‍ സ്വമേധയ വര്‍ദ്ധിപ്പിച്ചു.
"
https://www.facebook.com/Malayalivartha