സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്ത് വനിത;
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് വനിതാ മേധാവി. അരുന്ധതി ഭട്ടാചാര്യ എസ്.ബിഐ ചെയര്‍പേഴ്‌സനായി ചുമതലയേറ്റു. പ്രതീപ് ചൗധരി വിരമിച്ച ഒഴിവിലാണ് അരുന്ധതി പുതിയ ചെയര്‍പേഴ്‌സണായി നിയമിതയായത്. 57കാരിയായ അവര്‍ നിലവില്‍ ബാങ്കിന്റെ എംഡിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു.
കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 1977ല്‍ എസ്.ബി.ഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചതാണ് അരുന്ധതി. ഇതിനകം അനവധി തസ്‌തികകളില്‍ സേവനമനുഷ്ടിച്ചു. ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയുടെ നിരീക്ഷണ ചുമതലയും അവര്‍ക്കാണ്.
https://www.facebook.com/Malayalivartha