നാല് വര്‍ഷത്തിനു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനം കുറച്ചു
നാല് വര്‍ഷത്തിനു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനം കുറച്ചു. നിലവില്‍ 5.35 ആയ പലിശനിരക്ക് ഇനി 4.75 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരിക്കും.
ജോ ബൈഡന്‍ അധികാരമേറ്റ ശേഷം പലിശനിരക്ക് കുറക്കുന്നത് ആദ്യമാണ്. ഇതോടെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാകും.
പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നതു പരിഗണിച്ചാണു തീരുമാനമെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ . എന്നാല്‍ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
വര്‍ഷാവസാനത്തോടെ ഫെഡ് പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2025ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കും.
https://www.facebook.com/Malayalivartha