ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു...
ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായി താഴ്ന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലെത്തി.
മൂല്യത്തില്‍ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ താഴ്ച കുറിച്ചത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയെ ബാധിച്ച മറ്റൊരു ഘടകമാണ്.
രൂപയെ പിടിച്ചുനിര്‍ത്താനായി ഡോളര്‍ വിറ്റഴിക്കുന്നത് റിസര്‍വ് ബാങ്ക് തുടരുന്നു. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എച്ച്സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അള്‍ട്രാടെക് സിമന്റ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ശ്രീറാം ഫിനാന്‍സ് എന്നിവ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha