ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഡോളറിനെതിരെ രണ്ടുപൈസയുടെ നേട്ടത്തോടെ 84.48 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞയാഴ്ച രൂപ 84.50 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിനിടെ ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ശ്രീറാം ഫിനാന്‍സ്, മാരുതി സുസുക്കി, അദാനി എന്റര്‍പ്രൈസസ്, ഗ്രാസിം ഓഹരികള്‍ നേട്ടത്തിലാണ്.
സെന്‍സെക്സ് ഏകദേശം 500 പോയിന്റ് ആണ് ഇടിഞ്ഞത്. 79,308 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ലാര്‍സന്‍ എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
https://www.facebook.com/Malayalivartha