പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കില്‍ വര്‍ദ്ധനവ്
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വര്‍ധിപ്പിച്ചു. പലിശനിരക്കില്‍ അഞ്ചുബേസിക് പോയിന്റിന്റെ വര്‍ദ്ധിപ്പിച്ചത്്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ഇതോടെ എംസിഎല്‍ആര്‍ പലിശനിരക്ക് 9.20 ശതമാനം മുതല്‍ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 9.15 ശതമാനത്തില്‍ നിന്ന് 9.20 ശതമാനമായി ഉയരുകയും ചെയ്തു. ഒരു മാസം, മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് യഥാക്രമം 9.20 ശതമാനം, 9.30 ശതമാനം, 9.45 ശതമാനം, 9.45 ശതമാനം, 9.50 ശതമാനം എന്നിങ്ങനെയാണ്. ഓവര്‍നൈറ്റ് എംസിഎല്‍ആറിന്റെ പലിശനിരക്ക് മാത്രമാണ് ബാങ്ക് വര്‍ധിപ്പിച്ചിട്ടുള്ളത്.
ഒട്ടുമിക്ക ഉപഭോക്തൃ വായ്പകളും ഒരു വര്‍ഷം എംസിഎല്‍ആറുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതാണ് 9.45 ശതമാനമായി ഉയര്‍ന്നത്.
https://www.facebook.com/Malayalivartha