ഓഹരി വിപണിയില്‍ കനത്ത ഇടിവ്..... സെന്‍സെക്സ് 800 പോയിന്റ് ഇടിഞ്ഞു....
ഓഹരി വിപണിയില്‍ കനത്ത ഇടിവ്..... സെന്‍സെക്സ് 800 പോയിന്റ് ഇടിഞ്ഞു....വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണി ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ബിഎസ്ഇ സെന്‍സെക്സ് 800 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ബാങ്ക് ഓഹരികളിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഇടിവിന് കാരണമായത്.
ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ ലാഭനഷ്ടക്കണക്കുകള്‍ ഈയാഴ്ച മുതല്‍ പുറത്തുവരും. അതുകൊണ്ട് ഏറെ കരുതലോടെയായിരിക്കും നിക്ഷേപകര്‍ ഇതിനെ ഉറ്റുനോക്കുന്നത്.
അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് അടക്കമുള്ള ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. റിലയന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട മറ്റു പ്രധാന ഓഹരികളുള്ളത്.
" f
https://www.facebook.com/Malayalivartha