റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു....
![](https://www.malayalivartha.com/assets/coverphotos/w657/326880_1738981337.jpg)
റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് 6.50ല്‍ നിന്ന് 6.25 ശതമാനമാക്കിയത്.
ഇതോടെ ബാങ്കുകള്‍ക്ക് ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ്, സ്വര്‍ണ പണയ, കാര്‍ഷിക വായ്പകളുടെ പലിശ കുറയ്ക്കാനാകും. പത്ത് ലക്ഷം രൂപയുടെ വിവിധ വായ്പകളുടെ ഇ.എം.ഐ മാസം 150 രൂപ വരെ കുറഞ്ഞേക്കും.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാലാണ് ധനനയ രൂപീകരണ സമിതി ഐകകണ്ഠ്യേന പലിശ കുറയ്ക്കാനായി തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ് 2020 മേയിലാണ് പലിശനിരക്ക് കുറച്ചത്. ഇതിനുശേഷം നാണയപ്പെരുപ്പം ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് ആറ് തവണയായി പലിശ നിരക്ക് 2.5 ശതമാനം വര്‍ദ്ധിപ്പിച്ചാണ് 6.5 ശതമാനമാക്കിയത്.
"
https://www.facebook.com/Malayalivartha