ബാങ്കിങ് രംഗത്തെ ആശങ്കയിലാഴ്ത്തി ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആഭ്യന്തര ബാങ്കുകള്‍ ഉള്‍പ്പെടെ പൊതുവെ ഇന്ത്യന്‍ ബാങ്കുകള്‍ ഏറെക്കുറെ എല്ലാം കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണിപ്പോള്‍ .ഇതിനിടയില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 20152016 കാലഘട്ടത്തില്‍ കാര്യമായി താഴ്ന്നത് ബാങ്കിങ് മേഖലയില്‍ തന്നെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് .കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുവെ ബാങ്കുകള്‍ക്ക് നല്ല കാലമായിരുന്നില്ലെങ്കിലും ഫെഡറല്‍ ബാങ്ക് താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു .കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1005.75 കോടിയായിരുന്ന അട്ട ലാഭം ഈ വര്‍ഷം ആദ്യപാഠത്തെ കണക്കനുസരിച്ച് 475.65 കോടിയാണ് .96 ശതമാനത്തിന്റെ ഇടിവാണ് ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഉണ്ടായത് . ഫെഡറല്‍ ബാങ്കിന് ഇതെന്‍ഡുപ്പറ്റി എന്നാണ് നിക്ഷേപകരും ബാങ്കിങ് വിദഗ്ദ്ധരും ഒരുപോലെ ചോദിക്കുന്നത്.എന്തന്നാല്‍ കേരളത്തിലെ തന്നെ മറ്റൊരു ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭത്തില്‍ 347 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി .
മുംബൈ കേന്ദ്രീകരിച്ച് വന്‍തോതില്‍ നല്‍കിയ കോര്‍പ്പറേറ്റ് വായ്പകളില്‍ പലതും നിഷ്‌ക്രിയ ആസ്തികളായി മാറിയതാണ് ലാഭം കുറയാന്‍ ഇടയാക്കിയതെന്നാണ് സൂചന. ബാങ്കിന്റെ എന്‍.പി.എ റേഷ്യോകള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്.
വന്‍കിട വായ്പ എക്കൗണ്ടുകള്‍ പലതും കിട്ടാക്കടത്തിന്റെ പട്ടികയിലാണ്. അഞ്ച് പ്രമുഖ വ്യവസായ മേഖലകളിലായി മാത്രം 114.50 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുണ്ട്.
കിട്ടാക്കടം അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് കൈമാറി ടെക്‌നിക്കല്‍ റൈറ്റ് ഓഫ് നടത്തി ബാലന്‍സ് ഷീറ്റ് 'ശുദ്ധീ'കരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കിട്ടാക്കടം ഫലത്തില്‍ നിലനില്‍
ക്കുമ്പോഴും സാങ്കേതികമായി എഴുതിത്തള്ളിയതായി കാണിച്ചായിരുന്നു ബാലന്‍സ് ഷീറ്റുകള്‍ക്ക് തിളക്കം വര്‍ധിപ്പിച്ചത്. ഇതിനിടെ, എന്‍.പി.എ ആയ എക്കൗണ്ടുകള്‍ സ്റ്റാന്‍ഡേര്‍ഡ് അസറ്റാക്കി മാറ്റുന്നതിന് നടത്തിയ നീക്കം റിസര്‍വ് ബാങ്കും ഇടപെട്ട് തടഞ്ഞു. ഇത് ഇക്കുറി ഉയര്‍ന്ന ലാഭം കാണിക്കുന്നതിന് വിഘാതമാവുകയും ചെയ്തു.
ഏതായാലും ഫെഡറല്‍ ബാങ്കിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ബാങ്കിങ് രംഗത്തെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha