ഭവന വായ്പക്ക് ഏതു ബാങ്ക്?
ഭവന വായ്പക്കായി എളുപ്പത്തില്‍ ആവശ്യമായ തുക വായ്പ ലഭിക്കുന്ന ബാങ്കിനെ സമീപിക്കാനാണ് പലരും ശ്രമിക്കുക. പക്ഷേ ഒരു വ്യക്തി എന്ന നിലയ്ക്ക് ഭാവിയിലെ വായ്പ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അവയെല്ലാം ലഭിക്കുന്ന ബാങ്കിനെ ഭവന വായ്പയ്ക്കായി സമീപിച്ചാല്‍ അത് ഭാവിയില്‍ ഗുണകരമായിരിക്കും.ഭാവനവായ്പയല്ല മറ്റേതുവായ്പയാണെങ്കിലും ശരി പലരും ഭാവിയില്‍ വരാനിടയുള്ള നൂലാമാലകളെ കുറിച്ച് ആലോചിക്കാറില്ല.
വ്യക്തിയുടെ വരുമാനം, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി, ബാങ്കിംഗ് ഇടപാടുകളില്‍ വ്യക്തി പുലര്‍ത്തുന്ന കൃത്യത, പ്രായം, ഭവന വായ്പ എടുക്കുന്ന വ്യക്തിയുടെ ആശ്രിതര്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് ബാങ്കുകള്‍ പരമാവധി വായ്പാ തുക തീരുമാനിക്കുക.
ഭവന വായ്പയ്ക്കായി സമീപിക്കുമ്പോള്‍ പലരും പരമാവധി വായ്പാ തുക ലഭിക്കുന്ന ബാങ്കിനെയാകും ആദ്യം പരിഗണിക്കുക. പിന്നീട് പലിശ നിരക്ക്, ഭവന വായ്പയുടെ പ്രോസസിംഗ് ചാര്‍ജ്, ലളിതമായ ചട്ടങ്ങള്‍, അതിവേഗം വായ്പ ലഭിക്കാനുള്ള സാഹചര്യം എന്നിവയും ഇക്കാര്യത്തില്‍ പരിഗണിക്കും. ഇവയെല്ലാം പരിഗണിക്കേണ്ടവ തന്നെയുമാണ്. പൊതുമേഖലയിലെ ചില പ്രമുഖ ബാങ്കുകളില്‍ നിന്ന് ഭവന വായ്പ നേടിയെടുക്കുക എന്നത് വ്യക്തികളെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാകും. വസ്തു സംബന്ധമായും വരുമാനം സംബന്ധിച്ചും നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതിനായി കുറച്ചേറെ പ്രയാസപ്പെട്ടാല്‍ , ഭവന വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന വ്യക്തിയാണെങ്കില്‍ ഭാവിയിലെ ഏതാണ്ടെല്ലാ ആവശ്യങ്ങള്‍ക്കുള്ള വായ്പകളും അതേ ബാങ്കില്‍ നിന്ന് താരതമ്യേന ലളിതമായി നേടിയെടുക്കാന്‍ സാധിക്കും .
ഭവന വായ്പക്കായി ബാങ്കിനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഇങ്ങനെ ചുരുക്കാം.
? എത്ര തുക വരെ വായ്പ ലഭിക്കും
? പലിശ നിരക്ക്. റിസര്‍വ് ബാങ്ക് നയംമാറ്റങ്ങള്‍ മൂലം പലിശ നിരക്ക് കുറയുമ്പോള്‍ അതിന്റെ മെച്ചം ലഭിക്കാനുള്ള സൗകര്യം.
? പ്രോസസിംഗ് ചാര്‍ജ്. മറ്റ് ചെലവുകള്‍.
? സമര്‍പ്പിക്കേണ്ട രേഖകള്‍.
? വായ്പ അനുവദിക്കാനുള്ള കാലാവധി.
? ഭാവിയിലെ ആവശ്യങ്ങള്‍ക്കുതകുന്ന, അതായത് വാഹന വായ്പ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കാനുള്ള സൗകര്യം.
https://www.facebook.com/Malayalivartha