പണപ്പെരുപ്പത്തെ മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ പദ്ധതി
പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധാരണക്കാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതിയ പദ്ധതി. പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ ബാങ്ക് നിക്ഷേങ്ങളില്‍ ഉണ്ടാകുന്ന വന്‍ നഷ്ടങ്ങളില്‍ നിന്ന് പുതിയ പദ്ധതിയിലൂടെ രക്ഷ നേടാം.ഇതുപ്രകാരം പണപ്പെരുപ്പം പത്തുശതമാനമോ മറ്റോ ആയി ഉയര്‍ന്നാല്‍ ഒന്നര ശതമാനത്തിന്റെ അധികവരുമാനം ലഭിക്കും. ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്‌ഡ് നാഷണല്‍ സേവിംഗ്‌സ് സെക്യൂരിറ്റി എന്നതാണ് പുതിയ പദ്ധതിയുടെ പേര്. ഇതില്‍ 5000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി 5 ലക്ഷം രൂപവരെ നിക്ഷേപിക്കാം. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള വിവിധ ബാങ്കുകളില്‍ ഈ ബോണ്ടുകള്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha