അക്കൗണ്ട് ഉടമകള്‍ക്ക് പഴയ ചെക്കുകള്‍ മൂന്നു മാസത്തേക്ക് കൂടി ഉപയോഗിക്കാം. ജനുവരി ഒന്നിന് പഴയ ചെക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നായിരുന്നു റിസര്‍വ് ബാങ്ക് നേരത്തേ അറിയിച്ചിരുന്നത്. സി.ടി.എസ്. എന്നറിയപ്പെടുന്ന പുതിയ തരം ചെക്കുകള്‍ ബാങ്കുകള്‍ക്ക് മുഴുവന്‍ ഇടപാരുകാരിലേക്കും എത്തിക്കാന്‍ കഴിയാത്തതു കൊണ്ടാണ് സമയ പരിധി കൂട്ടിയത്.
ചെക്ക് മുഖേനയുള്ള പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും വേഗത്തിലൂമാക്കാന്‍ സഹായിക്കുന്നതാണ് സി.ടി.എസ്. പുതിയ ചെക്ക്‌ബുക്ക് അതത് ബാങ്കുകളുടെ ശാഖകളില്‍ നിന്നല്ല അനുവദിക്കുന്നത്. ഓരോ ബാങ്കിന്റേയും ചെക്ക്‌ബുക്ക് ഇഷ്യൂ സെന്ററില്‍ നിന്ന് തപാല്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്.