പ്രോവിഡന്റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങാം
പ്രോവിഡന്റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും. ഈ പദ്ധതിപ്രകാരം മാസഗഡു അക്കൗണ്ട് വഴി തിരിച്ചടക്കാനുമാകും. നാലു കോടിയോളം വരുന്ന പിഎഫുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്.
പദ്ധതിയുടെ കീഴില്‍ ഇപിഎഫ് വരിക്കാര്‍ക്ക് അവരുടെ സേവനകാലയളവില്‍ തിരിച്ചടക്കാവുന്ന തരം വീടുകള്‍ വാങ്ങാം. വീട് നിര്‍മിക്കാനും പദ്ധതിയുണ്ട്. പി.എഫ് അക്കൗണ്ട് ഉടമയും വായ്പ നല്‍കുന്ന ബാങ്ക് അല്ലെങ്കില്‍ ഹൗസിങ് ഏജന്‍സിയും ഇ.പി.എഫ്.ഒയും തമ്മിലുള്ള കരാര്‍പ്രകാരമാണ് വായ്പ അനുവദിക്കുക.
പദ്ധതി റിപ്പോര്‍ട്ട് ഇപിഎഫ് പാനല്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് പദ്ധതി ആരംഭിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മേയില്‍ പദ്ധതി സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.
പി.എഫ് പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുമെന്നും കേന്ദ്ര പി.എഫ് കമീഷണര്‍ വി.പി ജോയ് അറിയിച്ചു.
https://www.facebook.com/Malayalivartha