അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ വേണ്ടെന്ന് ആര്‍ബിഐ
സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാതിരിക്കുമ്പോള്‍ പിഴ ഈടാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. 2012-13 ലെ ബാങ്കിങ് ഓംബുഡ്‌സ്‌മാന്‍ പദ്ധതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ .ബി.ഐയുടെ ഈ നിര്‍ദേശം.
ഇതിനു പകരമായി അത്തരം അക്കൗണ്ടുകളെ അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളാക്കി മാറ്റാമെന്നും ആര്‍ .ബി.ഐ അറിയിച്ചു. സ്വന്തം ബാങ്കിന്റെ എ.ടി.എം ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തില്‍ ബാങ്കുകളും അസോസിയേഷനുകളും പുനരാലോചന നടത്തണമെന്നതുള്‍പ്പെടെയുള്ള ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി വേറെയും ചില നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചിട്ടുണ്ട്. ഫ്‌ളോട്ടിങ് നിരക്കിലുള്ള ഭവനവായ്‌പ നേരത്തെ അടച്ചു തീര്‍ക്കുമ്പോള്‍ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം. സ്ഥിര പലിശ നിരക്കിലുള്ള ലോണുകളുടെ നിരക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട പ്രകാരം തന്നെയാണെന്ന് ഉറപ്പു വരുത്തണം. ബാങ്ക്‌സ് അസോസിയേഷന്‍ ബാങ്കുകള്‍ക്ക് വിശദമായ പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശം നല്‍കണമെന്നും ആര്‍ബിഐ പറയുന്നു.
സൗകര്യപ്രദമായ സേവനം നല്‍കാന്‍ ബാങ്കുകളും അസോസിയേഷനും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവത്‌ക്കരണം നടത്തണമെന്നും നിര്‍ദേശമുണ്ട്. ബാങ്കുകളുടെ പരസ്യ ബജറ്റും ഡെപ്പോസിസ്റ്റ് , എഡ്യൂക്കേഷന്‍ , ബോധവത്‌ക്കരണ ഫണ്ടും ഈ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കണമെന്നും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha