നിക്ഷേപങ്ങള്‍ രണ്ടര ലക്ഷം കവിഞ്ഞാല്‍ റിപ്പോര്‍ട്ട്
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടിയതും കറന്റ് അക്കൗണ്ടുകളില്‍ 12.5 ലക്ഷം രൂപയില്‍ കൂടിയതുമായ നിക്ഷേപങ്ങളെപ്പറ്റി വിവരമറിയിക്കണമെന്ന് ആദായനികുതിവകുപ്പ്.
ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. നവംബര്‍ ഒമ്ബതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിലുള്ള നിക്ഷേപങ്ങളെപ്പറ്റിയാണ് അറിയിക്കേണ്ടത്
500 രൂപ, 1000 രൂപ കറന്‍സികള്‍ അസാധുവാക്കിയതോടെയാണ് പുതിയ നിര്‍ദേശം. ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുന്നതിനാല്‍ ഈ ആനുകൂല്യമുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങള്‍ അറിയാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha