പണമെടുക്കാന്‍ ഇനി അക്കൗണ്ട് വേണമെന്നില്ല
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നു. എ.ടി.എം വഴി അക്കൗണ്ട് ഇല്ലാത്തവര്‍ക്കും പണമെടുക്കാം. റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നു.
വിദേശത്തു ജോലി ചെയ്യുന്നവര്‍ അവരുടെ ബന്ധുക്കള്‍ക്ക് പണം അയച്ചു കൊടുക്കുമ്പോള്‍ അതെടുക്കാനായി ഇനി അക്കൗണ്ട് പുതിയതായി തുടങ്ങേണ്ടതില്ല. അവരുടെ ആവശ്യത്തിന് അക്കൗണ്ട് ഇല്ലാതെ തന്നെ എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. വിദേശനാണ്യ ഒഴുക്ക് സുഗമമാക്കാനും ഇത് സഹായകമാകും.
https://www.facebook.com/Malayalivartha