കാര്‍ഡ് സ്വൈപ്പിങ് പുലിവാലാകുമോ? തട്ടിപ്പുകൾ നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ റിസര്‍വ് ബാങ്ക്
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ്ങും കാര്‍ഡ് സ്വൈപ്പിങ് സംവിധാനവും വര്‍ധിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയിലും സ്വൈപ്പിങ്ങിലെ പറ്റിക്കലുകൾ നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ റിസര്‍വ് ബാങ്ക്.
ബാങ്കുകള്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ സ്വൈപ്പിങ് മെഷീന്‍ കമ്ബനികളുമായുണ്ടാക്കുന്ന കരാര്‍ അനുസരിച്ചാണ് വ്യാപാരസ്ഥാപനങ്ങള്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതെന്നതും അക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് നിയന്ത്രണങ്ങളില്ലെന്നതുമാണ് അപകടസാധ്യത കൂട്ടുന്നത്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യത്തെ തട്ടിപ്പ് മാഞ്ചസ്റ്ററില്‍ അരങ്ങേറിയത് സ്വൈപ്പിങ് യന്ത്രം വഴിയാണെന്നതും ശ്രദ്ധേയം. സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച് നടന്ന തട്ടിപ്പുകളില്‍ പകുതിയിലേറെയും സ്വൈപ്പിങ് മെഷീനുകള്‍ വഴിയാണ്.
2016 ആഗസ്തിലെ കണക്കനുസരിച്ച് രാജ്യത്ത് 14,61,972 പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) ടെര്‍മിനലുകളുണ്ട്. സാധനങ്ങളും മറ്റും വാങ്ങുമ്ബോള്‍, കച്ചവടസ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനുകളില്‍ ബാങ്കിന്റെ ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകള്‍ സ്വൈപ്പ്ചെയ്ത് അക്കൌണ്ടിലെ പണം വിനിമയം ചെയ്യുന്നതിനുള്ള സംവിധാനമാണ് പോയിന്റ് ഓഫ് സെയില്‍സ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും കുറഞ്ഞ തുകയ്ക്ക് ചില്ലറ ലഭ്യമല്ലാതാകുകയും ചെയ്തതോടെ പിഒഎസില്‍ മൂന്നരശതമാനത്തിന്റെ ഇരട്ടിവര്‍ധന വിപണിയില്‍ പ്രകടമായെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ 400 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും അധികൃതര്‍ പറയുന്നു. ഇത്തരം കണക്കുകളെക്കുറിച്ചല്ലാതെ സുരക്ഷിതമായ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗത്തിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ ബാങ്ക് അധികൃതരോ റിസര്‍വ് ബാങ്കോ തയ്യാറല്ല. 'ക്യാഷ്ലെസ്' പണമിടപാടിന് പ്രേരിപ്പിക്കുമ്ബോഴും റിസര്‍വ് ബാങ്ക് ഇതുവരെ പിഒഎസ് മെഷീന്‍ വിഷയത്തില്‍ മാനദണ്ഡം ഉണ്ടാക്കിയിട്ടില്ല.
കറന്റ് അക്കൌണ്ടുള്ള, മാസം അരലക്ഷം രൂപയിലധികം വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് പിഒഎസ് മെഷീന്‍ ലഭിക്കാന്‍ ബാങ്കിന് അപേക്ഷ നല്‍കാം. മാസവാടകയും ഒരോ ഇടപാടിലും ബിസിനസിനനുസരിച്ചുള്ള കമീഷനും ബാങ്കിന് നല്‍കിയാല്‍മതി. ബാങ്കുമായി കരാറുണ്ടാക്കിയ കമ്ബനിയുടെ യന്ത്രമാകും ലഭിക്കുക. വ്യാപാരിക്ക് ഒരു ലാന്‍ഡ്ലൈന്‍ കണക്ഷന്‍ വേണമെന്നുമാത്രം. അതില്ലാത്തവര്‍ ജിപിആര്‍എസ് സംവിധാനമുള്ള യന്ത്രത്തിന് പ്രത്യേകം അപേക്ഷിക്കണം. യന്ത്രത്തില്‍ കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകാരന്റെ പണത്തിന് ബാങ്കിന് ഉറപ്പുതരാനാകില്ല. ഓരോ ബാങ്കിന്റെയും സുരക്ഷാസമിതിയാണ് മെഷീന്‍ പരിശോധിച്ച് കരാര്‍ ഉണ്ടാക്കുന്നത്.
രാജ്യത്തെ 56 ദേശസാല്‍കൃതസ്വകാര്യ ബാങ്കുകള്‍വഴി ഒരുമാസം ശരാശരി 23 കോടി രൂപയുടെ ഇടപാടാണ് പിഒഎസ് സംവിധാനത്തിലൂടെ നടക്കുന്നതെന്നാണ് ആര്‍ബിഐ കണക്ക്. ഇതിപ്പോള്‍ മൂന്നരയിരട്ടിയായി. ഇതില്‍ ഡെബിറ്റ് കാര്‍ഡുകള്‍വഴിയുള്ള പിഒഎസ് സേവനമാണ് കൂടുതലും. മാസം 14 കോടിയാണ് ശരാശരി ഇടപാട്. ക്രെഡിറ്റ് കാര്‍ഡ്വഴിയുള്ള ഇടപാട് ഒമ്ബതുകോടിയും. കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പിഒഎസ് സേവനം കൂടുന്നതോടെ തട്ടിപ്പുകളേറാനുള്ള സാധ്യതയും കൂടുമെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha