പാൻകാർഡില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും
ഫെബ്രുവരി 28 നു മുൻപ് ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഉള്ള സേവിങ്സ് അക്കൗണ്ടുകൾ പാൻകാർഡുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ് ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുൻപുള്ള അക്കൗണ്ടുകൾക്കും നിയമം ബാധകമാണ്.ജന്‍ധന്‍ അക്കൗണ്ടുപോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല.
കള്ളപ്പണം തടയാനുള്ളനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഉള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമർപ്പിക്കാൻ ആദായനികുതിവകുപ്പ് ബാങ്കുള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു.
നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ടുകളുടെ
വിവരങ്ങളും ശേഖരിക്കുന്നുണ്ട്.നോട്ട് പിന്‍വലിക്കല്‍ കാലയളവില്‍ 2.5 ലക്ഷത്തിന് മുകളില്‍ നിക്ഷേപിച്ചിട്ടുള്ള സേവിങ്സ് അക്കൗണ്ടുകളിലെയും 12.5 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കപ്പെട്ട കറന്റ് അക്കൗണ്ടുകളിലെയും പൂര്‍ണ്ണ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha