1,200 കോടി രൂപ എസ്.ബി.ഐ ജീവനക്കാരില്‍ നിന്നും സ്വരൂപിക്കും
ജീവനക്കാര്‍ക്ക് ഓഹരി വിറ്റ് മൂലധന സമാഹരണം നടത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. എംപ്ലോയീസ് ഷെയര്‍ പര്‍ച്ചേസ് സ്‌കീം പ്രകാരമായിരിക്കും മൂലധന സമാഹരണം നടത്തുകയെന്ന് ചെയര്‍പേഴ്‌സണ്‍ അരുദ്ധതി ഭട്ടാചാര്യ പറഞ്ഞു. 800 കോടി മുതല്‍ 1200 കോടി രൂപ വരെയാവും സ്വരൂപിക്കുക. എത്ര രൂപയ്‌ക്കാണ് ജീവനക്കാര്‍ക്ക് ഓഹരി നല്‍കുകയെന്ന് വ്യക്തമായിട്ടില്ല. വിപണി വിലയെക്കാള്‍ താഴ്‌ന്ന നിരക്കിലാവും ഓഹരി വില്‍ക്കുക. ഓഹരി വില്‍പ്പനയ്‌ക്ക് അനുമതി തേടി ബാങ്ക് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha