സഹകരണ ബാങ്കുകളില്‍ വായ്‌പ പരിധി ഉയര്‍ത്തി
സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, കാര്‍ഷിക സഹകരണ ബാങ്കുകള്‍, കാര്‍ഷികേതര സഹകരണ സംഘങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന വ്യക്തിഗത വായ്പകളുടെ പരിധി ഉയര്‍ത്തി.
സഹകരണ മന്ത്രിയുടെ നിര്‍ദേശപ്രകാരം നിശ്ചയിച്ച സബ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ പുതിയ പരിധി നിശ്ചയിച്ചിരിക്കുന്നത്.
കാര്‍ഷിക വായ്പകളുടെ പരിധിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. കാര്‍ഷികേതര വായ്പകളുടെ പരിധിയും കാലാവധിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഘത്തില്‍നിന്ന് അംഗങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി വായ്പ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്.പുതിയ ഉത്തരവുപ്രകാരം ഒരു വ്യക്തിക്ക് സ്വര്‍ണപ്പണയത്തിലൂടെ എടുക്കാവുന്ന ഒരു വര്‍ഷ കാലാവധിയിലെ വായ്പ അഞ്ചുലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കി.
വ്യവസായ വായ്പ (കാലാവധി പത്തുവര്‍ഷം) പത്തില്‍നിന്ന് 25 ലക്ഷമാക്കിയും ഭൂമി വാങ്ങുന്നതിനുള്ള വായ്പ (കാലാവധി 10 വര്‍ഷം) അഞ്ചില്‍നിന്ന് 25 ലക്ഷമാക്കിയും പ്രൊഫഷണല്‍ വിദ്യാഭ്യാസ വായ്പ (കാലാവധി 10 വര്‍ഷം) അഞ്ചില്‍നിന്ന് 10 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള വീടു വാങ്ങുന്നതിന് 50 ലക്ഷം വരെ വായ്പ നല്‍കും. ഭവന നിര്‍മ്മാണത്തിനുള്ള പരിധി 10ല്‍നിന്ന് 25 ആക്കിയും വിവാഹ വായ്പ മൂന്നില്‍നിന്ന് അഞ്ചുലക്ഷമാക്കിയും ഉയര്‍ത്തും. വീട് അറ്റകുറ്റപ്പണിക്കുള്ളത് മൂന്നില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തി. വീട്ടുപകരണങ്ങള്‍ക്കുള്ള വായ്പ രണ്ടില്‍നിന്ന് അഞ്ചുലക്ഷമാക്കി.കച്ചവട വായ്പ പരിധി അഞ്ചില്‍നിന്ന് 10 ലക്ഷമായും കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പ മൂന്നില്‍നിന്ന് അഞ്ചുലക്ഷമായും സാധാരണ വായ്പ പരിധി അഞ്ചില്‍നിന്ന് 10 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരിധി അഞ്ചില്‍നിന്ന് 10 ലക്ഷമായും മൂന്നുസെന്റ് ഭൂമിവരെയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് നല്‍കിയിരുന്ന 50,000 രൂപ മൂന്നു ലക്ഷമായും ഉയര്‍ത്തും. ഹ്രസ്വകാല, മധ്യകാല കാര്‍ഷിക വായ്പകളുടെയും നബാര്‍ഡിന്റെ ആനുകൂല്യം ലഭിക്കുന്ന ഒരുവര്‍ഷ കാലാവധിയുള്ള ഹ്രസ്വകാല കാര്‍ഷികവിള വായ്പകളുടെയും പരിധി മൂന്നില്‍നിന്ന് 10 ലക്ഷം ആക്കും. എന്നാല്‍, മൂന്നുലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ക്കു മാത്രമേ നിലവിലുള്ള പലിശയിളവ് ആനുകൂല്യം ലഭിക്കൂ.
https://www.facebook.com/Malayalivartha