ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്ക് തുടക്കമായി
2016 ഡിസംബറില്‍ പധാനമന്ത്രി വയ വന്ദന യോജന എന്ന പേരില്‍ തുടങ്ങിയ പദ്ധതിയിലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കുന്നത് എല്‍ഐസി വഴിയാണ്. എട്ട് ശതമാനം പലിശ നല്കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരിച്ചുനല്‍കും. 7.5 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക. നിക്ഷേപത്തിന്മേല് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ഇളവുകളില്ല.
ഈ പദ്ധതിയില്‍ ആംഗമാകുന്നതിനുളള യോഗ്യത 60 വയസ്സിനുമേളിലോട്ടാണ്. ചുരുങ്ങിയത് 1.5 ലക്ഷവും പരമാവധി 7.5 ലക്ഷവും ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാവുന്നതാണ്. പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. ഗുരുതര രോഗം ബാധിച്ചാല്‍ നിക്ഷേപ തുകയുടെ 98 ശതമാനവും കാലാവധിയെത്തുംമുമ്പ് പിന്‍വലിക്കാം. എട്ട് ശതമാനമാണ് പലിശ. ആവശ്യമെങ്കില്‍ മാസംതോറും പലിശ ലഭിക്കും.
മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നീ കാലയളവിലും പലിശ ലഭിക്കും. വര്‍ഷത്തിലൊരിക്കലാണ് വര്‍ഷത്തിലൊരിക്കലാണ് പലിശ വാങ്ങുന്നതെങ്കില്‍ 8.30 ശതമാനം ആദായം ലഭിക്കും. കുറഞ്ഞത് 1000 രൂപ(പ്രതിമാസം)പരമാവധി 5000 രൂപ(പ്രതിമാസം). കാലാവധിയെത്തുംമുമ്പ് നിക്ഷേപകന് മരിച്ചാല്‍ അടുത്ത അവകാശിക്ക് നിക്ഷേപ തുകമുഴവന് ലഭിക്കും.2018 മെയ് മൂന്ന് വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുക.
https://www.facebook.com/Malayalivartha