സഹകരണ ബാങ്കുകളിലെ വായ്‌പാ പലിശ നിരക്ക് കുറച്ചു; വായ്‌പകള്‍ അപേക്ഷിച്ചാല്‍ ഉടന്‍ ലഭ്യമാകും
സഹകരണബാങ്കുകള്‍ എല്ലാ വായ്‌പകളുടെയും പലിശ നിരക്ക് 16 ശതമാനത്തില്‍ നിന്നും 15 ശതമാനമായി കുറച്ചു. അപേക്ഷിച്ച് ഒരാഴ്‌ചയ്‌ക്കകം വായ്‌പകള്‍ ലഭ്യമാക്കാനും തീരുമാനമായി. അപേക്ഷിക്കുന്നതിന്റെ പിറ്റേദിവസം 5000 രൂപ വരെ ജാമ്യമില്ലാതെ കൊടുക്കും. സ്വര്‍ണപ്പണയത്തിനു മേല്‍ 25 ലക്ഷം വരെ വായ്‌പ നല്‍കാനും തീരുമാനമായി.
മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണു തീരുമാനം. ചെറുകിട കച്ചവടക്കാര്‍ക്ക് ദിവസ വായ്‌പയായി ഈടില്ലാതെ 5000 രൂപ വരെയും ആള്‍ ജാമ്യത്തില്‍ 10,000 രൂപ വരെയും നല്‍കും. സ്വര്‍ണപണയത്തിന് 25 ലക്ഷം രൂപ വരെ നല്‍കും. 12 ശതമാനമായിരിക്കും ഇതിന് പലിശ. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെയായി വര്‍ധിപ്പിച്ചു.
ബ്ലേഡ് മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്‌പയ്‌ക്ക് ബാങ്കുകളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി പുതിയ തീരുമാനങ്ങള്‍ നടപ്പില്‍വരുത്താനും ധാരണയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha