എസ്ബിഐ : പുതുക്കിയ പലിശ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍
രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശയില്‍ നിന്ന് 0.5 ശതമാനമാണ് എസ്ബിഐ കുറച്ചിട്ടുള്ളത്. നേരത്തെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഒരു കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശയായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇത് 3.5 ശതമാനമായി പരിഷ്‌കരിച്ചതായി എസ്ബിഐ വ്യക്തമാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ 50 പോയിന്റായി ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha