ആര്.ബി.ഐ നിരക്കുകള്‍ നാളെ പ്രഖ്യാപിക്കും
ഓഹരി വിപണിയിൽ കയറ്റിറക്കങ്ങളില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ നേട്ടത്തിലേക്ക് ഉയർന്ന സെൻസെക്സും നിഫ്റ്റിയും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. റിസർവ് ബാങ്കിന്റെ വായ്പ നയം നാളെ പ്രഖ്യാപിക്കാനിരിക്കുന്നതാണ് വിപണികളെ നഷ്ടത്തിലാക്കുന്നത്. എന്നാല്‍ മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. എച്ച്.ഡി.എഫ്.സി, ലാർസൻ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ഡോ.റെഡ്ഡീസ് ലാബ്സ്, മാരുതി സുസുക്കി, വിപ്രോ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടത്തിലാണ്. ഏട്ട് പൈസയുടെ നേട്ടത്തോടെ 64.10 രൂപയിലാണ് ഇന്നത് രൂപയുടെ വ്യാപാരം.
https://www.facebook.com/Malayalivartha