റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ആറ് ശതമാനമാക്കി കുറച്ചു
റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന പണനയ അവലോകന സമിതിയാണ് ബുധനാഴ്ച റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ചു. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചതോടെ ഭവന വാഹന വായ്പയുടെ പലിശനിരക്കുകളും കുറഞ്ഞേക്കും. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോ എത്തിനില്‍ക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കുറയും.
വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ നിരക്ക് നിലവില്‍ 6.5 ശതമാനമാണ്. നേരത്തെ രണ്ടു തവണയും പണപ്പെരുപ്പം കുറഞ്ഞില്ലെന്ന വാദം ഉന്നയിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് കുറച്ചിരുന്നു. .5 ശതമാനമാണ് എസ്ബിഐ കുറച്ചത്. ഇത് റിസര്‍വ് ബാങ്കിന്റെ നീക്കം മുന്‍കൂട്ടി കണ്ടാണെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha